പോര്‍ക്കുളം പഞ്ചായത്ത് കുടുംബശ്രീ എ.ഡി.എസ് പൊതുസഭ സംഘടിപ്പിച്ചു

38

പോര്‍ക്കുളം പഞ്ചായത്ത് കുടുംബശ്രീ എ.ഡി.എസ് പൊതുസഭ പഞ്ചായത്ത് പ്രസിഡന്റ് കെ.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയര്‍പേഴ്‌സന്‍ ശ്രീജ മണികണ്ഠന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കര്‍ വി.കെ. സുരേഷ് ബാബു, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി പരമേശ്വരന്‍ നമ്പൂതിരി, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിഷ ശശി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്ധു ബാലന്‍, സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്മാരായ ജ്യോതിസ്സ്, അഖില മുകേഷ്, പി സി കുഞ്ഞന്‍, മെമ്പര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുടുംബശ്രീ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും എടുക്കുന്ന 3കോടി രൂപ വായ്പയുടെ വിതരണവും കുടുംബശ്രീ മിഷന്‍ നടത്തിയ അരങ്ങ് സാംസ്‌കാരിക മത്സരങ്ങളില്‍ സംസ്ഥാന ജില്ലാ തലങ്ങളില്‍ സമ്മാനാര്‍ഹരായവരെ അനുമോദിക്കുകയും ചെയ്തു.