റോഡ് സഞ്ചാര യോഗ്യമാക്കാത്തതില്‍ ബിജെപി റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു

59

പുന്നയൂര്‍ക്കുളം എ ഇ ഒ – നാക്കോല റോഡ് സഞ്ചാരയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. ഡോക്ടര്‍ ശ്യാമ പ്രസാദ് മൂക്കര്‍ജി നാഷ്ണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം ഒരു കോടി രൂപ ഫണ്ട് അനുവദിച്ച് അഞ്ച് വര്‍ഷമായിട്ടും പണി പൂര്‍ത്തിയാക്കാത്തത്തില്‍ പ്രതിഷേധിച്ചാണ് എഇഒ – നാക്കോല റോഡില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡിലെ കുഴികളില്‍ വാഴനട്ടു പ്രതിഷേധിച്ചത്. പ്രതിഷേധ സമരം ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് കെ.സി.രാജു ഉദ്ഘാടനം ചെയ്തു. പുന്നയൂര്‍ക്കുളം വെസ്റ്റ് പ്രസിഡന്റ് വിനോദ് പെരിയമ്പലം അധ്യക്ഷത വഹിച്ചു. പുന്നയൂര്‍ക്കുളം ഈസ്റ്റ് പ്രസിഡണ്ട് ടികെ ലക്ഷ്മണന്‍, സുരേഷ് മാക്കോരം, എന്നിവര്‍ സംസാരിച്ചു. ഷാജി തൃപ്പറ്റ്, കിരണ്‍ ബാലചന്ദ്രന്‍, സുരേന്ദ്രന്‍ മാമ്പറ്റ്, വേണു മാമ്പറ്റ്, അജിതന്‍ മുപ്പാടത്ത്, സുന്ദരന്‍ മാമ്പറ്റ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.