26.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu സാഹോദര്യ പദയാത്ര പെരുമ്പിലാവ് സെന്ററില്‍ സമാപിച്ചു

സാഹോദര്യ പദയാത്ര പെരുമ്പിലാവ് സെന്ററില്‍ സമാപിച്ചു

നമ്മള്‍ ഒന്നാകണം നാടിന്റെ നന്മയ്ക്കായി എന്ന മുദ്രാവാക്യവുമായി വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മറ്റി നടത്തിയ സാഹോദര്യ പദയാത്ര പെരുമ്പിലാവ് സെന്ററില്‍ സമാപിച്ചു. ചൊവ്വാഴ്ച രാവിലെ പെരുമ്പിലാവ് വെല്‍ഫെയര്‍ പോയിന്റ് നിന്നും വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ അനീസ് നയിച്ച സാഹോദര്യ പദയാത്ര പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ പര്യടനം നടത്തി.  സമാപന സമ്മേളനം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം എംകെ അസ്ലം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി മുജീബ് പട്ടേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷമീറ നാസര്‍, ഷബീര്‍ അഹ്സന്‍ , മണ്ഡലം സെക്രട്ടറി എം. എ കമറുദ്ദീന്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് അംഗം മുഹമ്മത് അസ് ലം , പ്രവാസി ഫോറം പ്രസിഡന്റ് പി.എസ്. ഷംസുദീന്‍ , എഫ് ഐ ടിയു ജില്ല കമ്മറ്റി അംഗം സുരേഷ് കെ ബി , തനിമ കല സംസ്‌കാരിക വേദി പ്രസിഡണ്ട് ഷഹീദ് പാലിയത്ത് , വിമന്‍ ജസ്റ്റിസ് ജില്ല വൈസ് പ്രസിഡന്റ് ആസിയ അനീസ് , എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!