വടക്കേക്കാട് തണല്‍ ഡയാലിസിസ് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര-ദന്ത പരിശോധന ക്യാമ്പ് ജനുവരി 31ന് ശനിയാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ സമാപിച്ചു. വടക്കേക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള തണല്‍ ഡയാലിസിസ് സെന്ററില്‍ വച്ചാണ് രാവിലെ 9 മണി മുതല്‍ ഒരു മണി വരെ പരിശോധന ക്യാമ്പ് നടത്തുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന മുന്നൂറോളം പേര്‍ക്കാണ് പരിശോധന ക്യാമ്പിന് അവസരം ഉണ്ടാവുക.
അര്‍ഹതപ്പെട്ട രോഗികള്‍ക്ക് പൂര്‍ണമായും മറ്റുള്ളവര്‍ക്ക് ഭാഗികമായും സൗജന്യ തുടര്‍ചികിത്സയും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുന്നതിനുമായി 9072774626 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികളായ സക്കരിയ കുന്നച്ചാം വീട്ടില്‍, ശ്രീധരന് മാക്കാലിക്കല്‍, ഇ വി മുഹമ്മദാലി, കാരുണ്യം കുഞ്ഞുമുഹമ്മദ് വീട്ടിപറമ്പില്‍, ഷെരീഫ് പാണ്ടോത്തയില്‍ തുടങ്ങിയവര്‍ അറിയിച്ചു.



