24.7 C
Kunnamkulam
Thursday, August 13, 2026
Home Bureaus Punnayurkulam സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

61

പുന്നയൂര്‍ക്കുളം സദ്ഭാവന സേവാസമിതിയും, അഹല്യ ഫൗണ്ടേഷന്‍ കണ്ണാശുപത്രിയും സംയുക്തമായി ആല്‍ത്തറ രാമരാജ സ്‌കൂളില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ഞായറാഴ്ച്ച രാവിലെ 9 മണിക്ക് നടത്തിയ ക്യാമ്പ് പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ തളികശ്ശേരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സീനാ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഡോക്ടര്‍ അഫിദര്‍ശ് ബോധവല്‍ക്കരണം നടത്തി. ഭാസ്‌ക്കരന്‍ പന്തായില്‍, കെ പ്രീജിത്ത്, വി എസ് സുമിത്ത്, ഹരിദാസന്‍ കടാംമ്പുള്ളി, സി എസ് രാജീവ്, സി വി പ്രസാദ്, എം പി തിലകന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!