നീണ്ടൂര്‍ ഉദയ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബും നീണ്ടൂര്‍ മസ്ജിദ് നൂറാനിയ & ഖിദ്മത്തുല്‍ ഇസ്ലാം മദ്‌റസയും ഡോ. റാണിമേനോന്‍ മാക്‌സിവിഷന്‍ ഹോസ്പിറ്റലുമായി സഹകരിച്ച് സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. നീണ്ടൂര്‍ ഖിദ്മത്തുല്‍ ഇസ്ലാം മദ്‌റസയില്‍ നടത്തിയ ക്യാമ്പ് കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പിന് ഉദയ ക്ലബ് പ്രസിഡന്റ് ജിത്ത് കൃഷ്ണന്‍, ഭാരവാഹികളായ പ്രവീണ്‍, ആരിഫ്, ദീക്ഷിത്, റിയാസ്, റിന്‍ഷാദ്, ഷഫീക്ക് എന്നിവര്‍ നേതൃത്വം നല്‍കി. ക്ലബ് അംഗങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്ത് പരിശോധന നടത്തി.