മറ്റം സെന്റ് തോമസ് ഫൊറോന പള്ളിയില്‍ കത്തോലിക്ക കോണ്‍ഗ്രസ്സ് സംഘടനയുടെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പള്ളി പാരിഷ് ഹാളില്‍ നടന്ന ക്യാമ്പ് മറ്റം ഫൊറോന വികാരി ഫാ.ഡോ.ഷാജു ഊക്കന്‍ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ്സ് യൂണിറ്റ് പ്രസിഡണ്ട് ഇ.എഫ്. സണ്ണി അധ്യക്ഷനായി. ക്യാമ്പ് കണ്‍വീനര്‍ അലക്‌സ് ജോസ് കെ, തൃശ്ശൂര്‍ ട്രിനിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രി പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ പി.ബി ബിജേഷ് എന്നിവര്‍ സംസാരിച്ചു. തൃശ്ശൂര്‍ ട്രിനിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ട്രിനിറ്റി കണ്ണാശുപത്രിയിലെ ഡോക്ടര്‍ സലീന്‍ സോമരാജ് ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു. 150 ഓളം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ നിന്ന് 50 ഓളം പേരെ തുടര്‍ ചികിത്സയ്ക്കായി ട്രിനിറ്റി കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോകും.
ADVERTISEMENT