സദ്യവട്ടങ്ങളില്‍ രുചിയുടെ മാസ്മരവിദ്യ ചാലിച്ചുചേര്‍ത്ത പ്രശസ്ത പാചക വിദഗ്ധന്‍ വെളപ്പായ കണ്ണന്‍ സ്വാമി അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു.
പാരമ്പര്യ മൂല്യങ്ങളും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് പാചകകലയില്‍ തനതായ വ്യക്തിത്വം സൃഷ്ടിച്ച വ്യക്തിയാണ് കണ്ണന്‍ സ്വാമി. കലോത്സവങ്ങള്‍ക്കും അടുക്കളയൊരുക്കി പ്രശസ്തിനേടി. 1992 മുതല്‍ പാചകമേഖലയില്‍ കാലുറപ്പിച്ച കണ്ണന്‍ സ്വാമി അത്യാധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യകളും ഉള്‍ക്കൊണ്ടുകൊണ്ട് കാറ്ററിംഗ് മേഖലയില്‍ പുതിയ സാധ്യതകള്‍ കണ്ടെത്തി. 1994 ല്‍ കൃഷ്ണ കാറ്ററിംഗ് ഒരു ചെറുകിട യൂണിറ്റായി സ്ഥാപിതമായി. ശുചിത്വവും ഗുണനിലവാരവും കണക്കിലെടുത്ത് 2016ലെ ഇന്റര്‍ നാഷണല്‍ ക്വാളിറ്റി മാനേജ്മെന്റ് പുരസ്‌കാരം കൃഷ്ണകാറ്ററിംഗിനു ലഭിച്ചിട്ടുണ്ട്.
ADVERTISEMENT