വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ചാവക്കാട് താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. റേഷന്‍ റീട്ടെയില്‍ ഡീലേഴ്‌സ് താലൂക്ക് പ്രസിഡന്റ് പി.കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വി.ബി കണ്ണന്‍ അധ്യക്ഷത വഹിച്ചു. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തെ വേതന കുടിശ്ശിക ഉടന്‍ അനുവദിക്കുക, വേതന പാക്കേജ് പരിഷ്‌കരിക്കുക, കിറ്റ് കമ്മീഷന്‍ മുഴുവനായും വിതരണം ചെയ്യുക, ഓണത്തിന് പ്രഖ്യാപിച്ച ഉത്സവ ബത്ത ഉടന്‍ വിതരണം ചെയ്യുക, റേഷന്‍ വ്യാപാരികളോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ. കെ.ഡി.വീരമണി, വി. ബി.പ്രേംദാസ്, മധുസൂദനന്‍, ഉമ്മര്‍ മുക്കണ്ടത്ത് എന്നിവര്‍ സംസാരിച്ചു. കെ.എസ്. ജോസ് സ്വാഗതവും സി.വി രാജീവ് നന്ദിയും പറഞ്ഞു.
ADVERTISEMENT