കുറുമാല്‍ ഭഗവതി ക്ഷേത്രത്തിലെ തീര്‍ത്ഥക്കുളം നാടിന് സമര്‍പ്പിച്ചു

വേലൂര്‍ കുറുമാല്‍ ഭഗവതി ക്ഷേത്രത്തിലെ തീര്‍ത്ഥക്കുളം നാടിന് സമര്‍പ്പിച്ചു. കൊച്ചിന്‍ ദേവസ്വത്തിന്റെ കീഴിലെ വേലൂര്‍ കുറുമാല്‍ ഭഗവതി ക്ഷേത്രത്തില്‍ 8 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച തീര്‍ത്ഥക്കുളത്തിന്റെ സമര്‍പ്പണവും, ഭക്തജനസംഗമവും കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എം.കെ.സുദര്‍ശന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡണ്ട് മുരളി പെരുവഴിക്കാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പ്രേംരാജ് ചൂണ്ടലാത്ത്, ദേവസ്വം കമ്മീഷ്ണര്‍ എസ്.ആര്‍. ഉദയകുമര്‍, അസിസ്റ്റന്റ് കമ്മീഷ്ണര്‍ കെ.കെ. കല, ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരി, ക്ഷേത്രം ഊരാളന്‍ ആവണപ്പറമ്പ്മന മോഹനന്‍ നമ്പൂതിരിപ്പാട്, ദേവസ്വം ഓഫീസര്‍ പി.വി ഹരികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image