സ്നേഹഭവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കേച്ചേരി സ്നേഹഭവന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കേച്ചേരി കിരണം കണ്ണാശുപത്രിയുമായി സഹകരിച്ച് സ്നേഹഭവന്‍ ട്രസ്റ്റ് ഓഫീസില്‍ നടന്ന നേത്രപരിശോധന ക്യാമ്പില്‍, വയോജനങ്ങള്‍, സ്നേഹഭവന്‍ പാലിയേറ്റിവ് കെയറിന്റെ പരിചരണം നല്‍കുന്നവര്‍, തുടങ്ങിയവരാണ് പ്രധാനമായും പങ്കെടുത്തത്. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ നടന്ന ക്യാമ്പില്‍ 200 ഓളം പേര്‍ നേത്ര പരിശോധനയ്ക്കായി എത്തി. ഡോ. അര്‍ച്ചന പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചവര്‍ക്ക് സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്തു. കിരണം കണ്ണാശുപത്രി പി.ആര്‍. ഒ. കെ.വി ജിനേഷ്, സ്‌നേഹഭവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളായ പി. മാധവന്‍, ജീസണ്‍ ചൂണ്ടല്‍, കെ. എം ഹംസ, എം എം ഷംസുദ്ദീന്‍, സി.യു. ആലീസ് ടീച്ചര്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

 

ADVERTISEMENT