25 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Punnayurkulam സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും കുടുംബസംഗമവും

സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും കുടുംബസംഗമവും

പുന്നയൂര്‍ക്കുളം പരൂര്‍ കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പും, കുടുംബസംഗമവും അര്‍ഹതപ്പെട്ടവര്‍ക്കുള്ള കിറ്റ് വിതരണവും നടത്തി. കാരുണ്യം കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് വീട്ടിപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. വനിതാ വിംഗ് അധ്യക്ഷ കോട്ടയില്‍ സൂറ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് പ്രശസ്ത മൈന്റ് കോച്ച് മുഫീദ ക്ലാസ് എടുത്തു. കാരുണ്യം വൈസ് ചെയര്‍മാന്‍ ഷരീഫ് പാണ്ടോത്തയില്‍ സ്വാഗതവും വനിതാ വിംഗ് പ്രസിഡന്റ് സെഫിയ കുഞ്ഞി മുഹമ്മദ് നന്ദിയും പറഞ്ഞു. തുടര്‍ന്നു നടന്ന ഹോമിയോ മെഡിക്കല്‍ ക്യാമ്പില്‍ പ്രശസ്ത ഹോമിയോ ഡോക്ടര്‍ ജമാലുദ്ധീന്റെ നേതൃത്തില്‍ ഡോക്ടര്‍ മിസിരിയ, ഡോക്ടര്‍ ഷെമീമ എന്നിവര്‍ രോഗികളെ പരിശോധിച്ചു. മരുന്ന് വിതരണത്തിന് കാരുണ്യം ജനറല്‍ സെക്കട്രി ശംസുദ്ധീന്‍, ശരീഫ് പാണ്ടോതയില്‍ എന്നിവര്‍ നേതൃത്വം നല്‍കി. അര്‍ഹതപ്പെട്ട നൂറോളം ആളുകള്‍ക്കുള്ള കിറ്റുകളും വിതരണം ചെയ്തു. വൈസ് ചെയര്‍മാന്‍ അബൂക്കര്‍ പാറയില്‍, സ്റ്റാഫ് മുഹമ്മദലി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!