സൗജന്യ മെഡിക്കല്‍ ക്യാമ്പും കാരുണ്യം കിറ്റ് വിതരണവും നടത്തി

പുന്നയൂര്‍കുളം പരൂര്‍ കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും കാരുണ്യം കിറ്റ് വിതരണവും നടത്തി. ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് വീട്ടിപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കാരുണ്യം ഓഫിസ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടത്തിയ പരിപാടിയില്‍ മൈന്‍ഡ് കോച്ച് ഇജ്ജ്‌ലാല്‍ , മനസ്സിനെ അറിയാം ആരോഗ്യം നില നിര്‍ത്താം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുത്തു. നൂറിലധികം രോഗികള്‍ക്കുളള മരുന്നും റിലീഫ് കിറ്റും വിതരണം ചെയ്തു. ഹോമിയോ ഡോക്ടര്‍മാരായ ജമാലുദ്ധീന്‍, ഷെമീമ എന്നിവര്‍ പരിശോധന ന
ത്തി. മരുന്നു വിതരണത്തിന് കാരുണ്യം ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ ആറ്റുപുറം, ഷെരീഫ് എന്നിവര്‍ നേതൃത്വം നെല്‍കി.

ADVERTISEMENT