24.8 C
Kunnamkulam
Thursday, August 6, 2026
Home Bureaus Chavakkad ചാവക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

74

ചാവക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയും, ദൃശ്യം ഐ കെയര്‍ ആശുപത്രിയും ദന്ത വിഭാഗം ഡോക്ടര്‍ ജിനി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ചാവക്കാട് പ്രിന്‍സിപ്പല്‍ എസ്‌ഐ പ്രീത ബാബു ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് ഹാജി കെ.എം ഉമര്‍ ഫൈസിയുടെ പ്രാര്‍ത്ഥനയോടെ ക്യാമ്പ് ആരംഭിച്ചു. യോഗത്തില്‍ ചാവക്കാട് മഹല്ല് പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ കാളിയത്ത് അധ്യക്ഷത വഹിച്ചു. ഹയാത്ത് ആശുപത്രി ജനറല്‍ മാനേജര്‍ മുഹമ്മദ് ശാക്കിര്‍, ദൃശ്യം ഐ കെയര്‍ ആശുപത്രിയിലെ ഡോക്ടര്‍ ഷൈലോസ്, ദന്ത ഡോക്ടര്‍ ജിനി, ഹയാത്ത് ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോക്ടര്‍ സിമ്യ, നഴ്‌സിംഗ് സൂപ്രണ്ട് അജിത ദേവി, തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!