25.3 C
Kunnamkulam
Thursday, September 10, 2026
Home Bureaus Kechery സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

41

എളവള്ളി ഗ്രാമപഞ്ചായത്തും പട്ടികജാതി – പട്ടികവര്‍ഗ്ഗ പിന്നോക്ക വികസന വകുപ്പും സംസ്ഥാന ആയുഷ് വകുപ്പും സംയുക്തമായി എളവള്ളി ഗ്രാമ പഞ്ചായത്തില്‍ സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.  എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് മെഡിക്കല്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.സി.മോഹനന്‍ അധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ലീന ശ്രീകുമാര്‍, ഗ്രാമ പഞ്ചായത്ത് അംഗം രാജി മണികണ്ഠന്‍,എളവള്ളി ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ.മിന്‍സി പോള്‍, ഡോ.അര്‍ച്ചന, എസ്. സി. പ്രൊമോട്ടര്‍ വി.എസ്.സ്വാതി എന്നിവര്‍ സംസാരിച്ചു.വാക കാക്കത്തുരുത്ത് സങ്കേതത്തിലാണ് ക്യാമ്പ് നടത്തിയത്. പങ്കെടുത്തവര്‍ക്ക് സൗജന്യ മരുന്നു വിതരണം നടത്തി.

ADVERTISEMENT
error: Content is protected !!