അമല ആര്‍ത്താറ്റ് സെന്ററിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

ആര്‍ത്താറ്റ് അമല സൂപ്പര്‍ സ്‌പെഷാലിറ്റി സെന്ററിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. ആര്‍ത്താറ്റ് സെന്റ് തോമസ് എല്‍ പി സ്‌കൂളില്‍ അമല ജോ.ഡയറക്ടര്‍ ഫാദര്‍ ഷിബു പുത്തന്‍പുരക്കല്‍ സിഎംഐ ഉദ്ഘാടനം ചെയ്തു. ഹോളിക്രോസ് ചര്‍ച്ച് വികാരി ഫാദര്‍ ഷിജോ മാപ്രാണത്തുകാരന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഓര്‍ത്തോ, ജനറല്‍ മെഡിസിന്‍, കാര്‍ഡിയോ, ജനറല്‍ സര്‍ജറി, ഗ്യാസ്‌ട്രോ, ഡെന്റല്‍ എന്നീ വകുപ്പുകളുടെ സേവനം ലഭ്യമായിരുന്നു. സൗജന്യ ഇസിജി, സൗജന്യ മരുന്ന് വിതരണം എന്നിവയും ലഭ്യമാക്കി. നിരവധിപേര്‍ ക്യാമ്പ് പ്രയോജനപ്പെടുത്തി.

ADVERTISEMENT