ചൊവ്വല്ലൂര്‍ ഉദയ ഗ്രന്ഥശാല ആര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കരിയന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം മുരളി പെരുനെല്ലി എം.എല്‍.എ. നിര്‍വ്വഹിച്ചു. കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മിനി ജയന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം എ.വി. വല്ലഭന്‍ മുഖ്യാതിഥിയായി ആരോഗ്യകരമായ ജീവിതത്തിന് എന്തെല്ലാം എന്ന വിഷയത്തില്‍ നടന്ന ബോധവത്കരണ ക്ലാസ്സിന് ഗുരുവായൂര്‍ നഗരസഭ ആയൂര്‍വ്വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഷജീവ് നേതൃത്വം നല്‍കി.
ADVERTISEMENT