പാലം നിര്‍മ്മാണം; കുണ്ടുകടവ് പാലം സെപ്തംബര്‍ 24 മുതല്‍ അടച്ചിടും; പൊന്നാനി റൂട്ടില്‍ യാത്രാക്കാര്‍ വലയും. പൊന്നാനിയിലേക്ക് ഗുരുവായൂര്‍, കുന്നംകുളം എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകള്‍ കുണ്ടുകടവില്‍ യാത്ര അവസാനിപ്പിക്കും. പൊന്നാനി കുണ്ടുകടവില്‍ പുതിയ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 24 മുതല്‍ പഴയ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുമെന്ന് മരാമത്ത് വകുപ്പ് അറിയിച്ചു. ബദല്‍ റൂട്ട് നിര്‍ദേശമുണ്ടെങ്കിലും ഇതുവഴി സര്‍വീസ് പ്രയാസമാണെന്ന് ബസ് ഉടമകളും ജീവനക്കാരും വ്യക്തമാക്കിയ സാഹചര്യത്തില്‍ കുന്നംകുളം, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ നിന്നു കുണ്ടുകടവ് ജംക്ഷന്‍, പൊന്നാനി എന്നിവിടങ്ങളിലേക്കുള്ള ബസുകളുടെ സര്‍വീസ് മുടങ്ങുമെന്ന് ഉറപ്പായി. കുണ്ടുകടവ് പാലത്തിനു സമാന്തരമായാണ് പാലം നിര്‍മിക്കുന്നത്.
ADVERTISEMENT