രാജ്യത്തിന്റെ പ്രതിരോധ സേനയിലേക്ക് യുവതലമുറയെ നയിക്കുന്ന എരുമപ്പെട്ടി ”റീച്ച് ഫോര്‍ ദി സ്റ്റാര്‍സ് വിദ്യാഭ്യാസ സംരംഭത്തിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസത്തെ സൗജന്യ ഓഫ്ലൈന് പരിശീലനം സംഘടിപ്പിച്ചു. കുന്നംകുളം എം.എല്‍.എ എ.സി മൊയ്തീന് ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി ഫൊറോന പള്ളി വികാരി റവ. ഫാദര്‍ ജോഷി ആളൂര്‍ അധ്യക്ഷനായി. ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തന രംഗത്ത് 25 വര്‍ഷം പൂര്‍ത്തീകരിച്ച എരുമപ്പെട്ടി പ്രസ് ക്ലബ് പ്രസിഡന്റും സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനുമായ എ.എം റഷീദ് , പൗരോഹിത്ത്യത്തില് 25 വര്‍ഷം പൂര്‍ത്തികരിച്ച ഫാദര്‍ ജോഷി ആളൂര്‍ എന്നിവരെ ആദരിച്ചു.എരുമപ്പെട്ടി ആക്ട്സ് ഡ്രൈവര്‍ ഷെഫീക്കിന് ചടങ്ങില്‍ ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. റീച്ച് ഫോര്‍ദ സ്റ്റാര്‍ സ്ഥാപകനും കാര്‍ഗില്‍ യുദ്ധ പങ്കാളിയും സാമൂഹിക പ്രവര്‍ത്തകനുമായ മേജര്‍ കെ.പി.ജോസഫ്, പഞ്ചായത്ത് മെമ്പര്‍ രാജി സോമന്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം കെ.എം.അഷറഫ്, ആക്ട്സ് ജില്ലാ കമ്മറ്റിയംഗം കെ.എ.ഫരീദലി, കേണല്‍ റെജീന എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ ജോലിയില്‍ പ്രവേശിച്ച റിച്ച് ഫോര്‍ ദ സ്റ്റാര്‍സ് അംഗങ്ങളായ സാന്ദ്ര, അനോഷ് ,ദേശീയ ഫെന്‍സിംഗ് സില്‍വര്‍ മെഡലിസ്റ്റ് മെര്ലിന് എന്നിവര്‍ക്ക് സ്വീകരണം നല്കി. ഗസ്റ്റ് മെന്റര്‍മാരായ മാനസ്രീ, പ്രവീണ, ശ്രീ മഹാദേവന്, മേഘ രഞ്ജിനി, പ്രവീണ, യുവ പ്രതിഭ മീനാക്ഷി, കോ-ഓര്‍ഡിനേറ്റര്‍മാരായ അഭയ് ഫ്രാന്‍സിസ്, മന്യ, അതിര, ആല്‍ജോ, ലയ, ഗൗരിലക്ഷ്മി , പ്രവീണ എന്നിവര്‍ പങ്കെടുത്തു.



