കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം 2004-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫലവൃക്ഷതൈ വിതരണം നടത്തി. കൃഷിഭവന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എസ്. ധനന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഷെക്കീല ഷെമീര്‍ അദ്ധ്യക്ഷയായി. കൃഷി ഓഫീസര്‍ ഗായത്രി പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.എ. ബാലചന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിവ്യ റെനീഷ്, പഞ്ചായത്തംഗങ്ങളായ പി.കെ.അസീസ്, ശരത് രാമനുണ്ണി, രമബാബു, എ.എ.കൃഷ്ണന്‍ ടി.ഒ. ജോയ് എന്നിവര്‍ സംസാരിച്ചു റമ്പൂട്ടാന്‍, വിയറ്റ്‌നാം ഏര്‍ളി എന്നി ഇനങ്ങില്‍പ്പെട്ട ഫലവൃക്ഷ തൈകളാണ് വിതരണം ചെയ്തത്.
ADVERTISEMENT