കുന്നംകുളം ഉപജില്ലാ കലോത്സവത്തില്‍ കിരീടം നിലനിര്‍ത്തി കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് സ്‌കൂള്‍. 537 പോയിന്റ്കള്‍ നേടിയാണ് ബഥനി സ്‌കൂള്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. പന്നിത്തടം കോണ്‍കോഡ് ഇംഗ്ലീഷ് സ്‌കൂളിനാണ് രണ്ടാം സ്ഥാനം’. 389 പോയിന്റ് ആണ് കോണ്‍കോഡ് സ്‌കൂള്‍ നേടിയത്. 289 പോയിന്റ് നേടി വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്റ് സെന്‍സറില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം സ്ഥാനത്തെത്തി. എല്‍ പി വിഭാഗത്തില്‍ 61 പോയിന്റ് നേടി മറ്റം സെന്‍മേരിസ് സി എല്‍ പി സ്‌കൂള്‍ ഒന്നാമതെത്തി. 60 പോയിന്റുമായി എരുമപ്പെട്ടി ഗവണ്‍മെന്റ് എല്‍പി സ്‌കൂളാണ് രണ്ടാം സ്ഥാനം. നഗരസഭ ടൗണ്‍ഹാളില്‍ നടന്ന സമാപനയോഗം വിദ്യാഭ്യാസ സ്റ്റാന്റിംങ്ങി കമ്മറ്റി ചെയര്‍മാന്‍ പി കെ ഷബീര്‍ ഉദ്ഘാടനം ചെയ്തു.
ADVERTISEMENT