മരത്തംകോട് കിടങ്ങൂര്‍ വലിയുള്ളാഹി സുല്‍ത്താന്‍ കുഞ്ഞുമുട്ടി മസ്താനു പാപ്പായുടെ അന്‍പതാമത് ആണ്ട് നേര്‍ച്ച നവം 22, 23,24 തീയതികളില്‍

മരത്തംകോട് കിടങ്ങൂര്‍ വലിയുള്ളാഹി സുല്‍ത്താന്‍ കുഞ്ഞുമുട്ടി മസ്താനു പാപ്പായുടെ അന്‍പതാമത് ആണ്ട് നേര്‍ച്ച നവം 22, 23,24 തീയതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കുന്നംകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രഭാഷണം, ജലാലിയ റാത്തീബ്, കുത്തുബീയത് മജ്‌ലിസ്, ദിക്‌റ് ദുആ മജ്‌ലിസ്, ഭക്ഷണവിതരണം, വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, സനദ് ദാന സമ്മേളനം, ബുര്‍ദ മജ്ലിസ് എന്നിവ നടക്കും. നവംബര്‍ 22 വെള്ളിയാഴ്ച രാവിലെ 6 മണിക്ക് സിയാറത്തോടെ പരിപാടികള്‍ക്ക് തുടക്കമാകും. വൈകീട്ട് 4 മണിക്ക് കൊടിയേറ്റം നടക്കും. നവംബര്‍ 23ന് വൈകിട്ട് 7 മണിക്ക് സയ്യിദ ഇബ്രാഹിം ഖലീല്‍ ബുഖാരി ദുആക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ രക്ഷാധികാരി ഹൈദര്‍ കടങ്ങോട്, ചെയര്‍മാന്‍ സെയ്യിദ് ഷബീല്‍ തങ്ങള്‍, എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image