സിപിഐഎം പുന്നയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന ഭവനത്തിന്റെ നിര്‍മ്മാണ തറക്കല്ലിടല്‍ കര്‍മ്മം തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു. സിപിഐഎം സംസ്ഥാന സമ്മേളന തീരുമാന പ്രകാരം പുന്നയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയാണ് ഭവനം നിര്‍മ്മിച്ചു നല്‍കുന്നത്.
സംഘാടക സമിതി ചെയര്‍മാന്‍ എം സി ബഷീര്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ടി ടി ശിവദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രന്‍, വൈസ് പ്രസിഡന്റ് സുഹറ ബക്കര്‍, ജനപ്രതിനിധികളായ കെ എ വിശ്വനാഥന്‍ മാസ്റ്റര്‍, അസീസ് മന്നലാംകുന്ന്, സെലീന നാസര്‍, ഷൈബാ ദിനേശന്‍, സി ഡി എസ് ചെയര്‍ പേഴ്‌സണ്‍ അനിത സുരേഷ്, സംഘാടക സമിതി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ADVERTISEMENT