കുന്നംകുളം മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ഫക്രുദ്ദീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് സുരേഷ് അധ്യക്ഷത വഹിച്ചു. രക്തദാന മഹത്വത്തെക്കുറിച്ച് അമല ആശുപത്രിയിലെ ഡോക്ടര്‍ വിനുവിപിന്‍ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തി. പിടിഎ പ്രസിഡന്റും കുന്നംകുളം നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനുമായ പ്രിയ സജീഷ്, വാര്‍ഡ് കൗണ്‍സിലര്‍ ബിജു സി ബേബി, എസ് എം സി ചെയര്‍മാന്‍ സുനില്‍കുമാര്‍ വി കെ, അമല ആശുപത്രി രക്തദാന ബാങ്കിന്റെ കൗണ്‍സിലര്‍ വരുണ്‍ ജോര്‍ജ്ജ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റസിയ തുടങ്ങിയവര്‍ സംസാരിച്ചു. അമല ആശുപത്രി ബ്ലഡ് ബാങ്കിന്റെയും തൃശ്ശൂര്‍ എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പില്‍ ഏകദേശം എണ്‍പതോളം പേര്‍ രജിസ്റ്റര്‍ ചെയ്തു.
കുന്നംകുളം മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലെ എന്‍ എസ് എസിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ADVERTISEMENT