പഴഞ്ഞി മാര്‍ ബസേലിയോസ് സ്‌കൂളില്‍ ഫ്രൂട്ട്‌സ് ഫെസ്റ്റ് നടത്തി

പഴഞ്ഞി മാര്‍ ബസേലിയോസ് സ്‌കൂളില്‍ സംഘടിപ്പിച്ച ഫ്രൂട്ട്‌സ് ഫെസ്റ്റ് കൊതിയൂറുന്ന അനുഭവമായി. ഒന്നാം ക്ലാസിലെ ‘ആഹാ ! എന്ത് സ്വാദ്! ‘എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് മധുരഫലങ്ങളുടെ പ്രദര്‍ശനം നടത്തിയത്. ഇഷ്ടപ്പെട്ട പഴങ്ങളുടെ കട്ടൗട്ടുകള്‍ കയ്യിലേന്തിയ കെ.ജി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കുട്ടിക്കൂട്ടങ്ങള്‍ ഇഷ്ട പഴങ്ങളെ പറ്റി പറഞ്ഞും ആക്ഷന്‍ സോങ്ങുകള്‍ അവതരിപ്പിച്ചും പരിപാടിക്ക് കൂടുതല്‍ മധുരം നിറച്ചു. ഫ്രൂട്ട്‌സ് കാര്‍വിങ് ഏറെ കൗതുകമായി. ഫ്രൂട്ട്‌സ് സാലഡ്, വിവിധ തരം ജ്യൂസുകള്‍ എന്നിവ തയ്യാറാക്കി വിതരണം ചെയ്തു. പ്രധാന അധ്യാപകന്‍ ജീബ്ലസ് ജോര്‍ജ്, അധ്യാപകരായ നിസ വര്‍ഗീസ്, നിവേദിക, വാണി, രമ്യ, ഷിന്റു, ഷാനിബ, മെറീന ,വിന്ധ്യ ,ദീപ്തി എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT