പുന്നയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജനറേറ്റര്‍ സ്ഥാപിച്ചു

17

പുന്നയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്ഥാപിച്ച ജനറേറ്റര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. പുന്നയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജനറേറ്റര്‍ പ്രവര്‍ത്തികമാക്കിയത്. ആശുപത്രിയില്‍ വരുന്ന രോഗികളുടെയും, മറ്റുള്ളവരുടെയും ദീര്‍ഘ നാളത്തെ ആവശ്യമായിരുന്നു ആശുപത്രിയില്‍ ജനറേറ്റര്‍ സ്ഥാപിക്കുക എന്നത്. പരിശോധന മുറികളിലും, ലാബിലും, ഫാര്‍മസിയിലും പ്രവര്‍ത്തന സമയത്ത് കറണ്ട് പോകുമ്പോള്‍ വലിയ പ്രയാസം നേരിട്ടിരുന്നു. ഇതിന് ശാശ്വത പരിഹാരമായാണ് 9 ലക്ഷം രൂപ ചിലവഴിച്ച് ജനറേറ്റര്‍ സ്ഥാപിച്ചത്. ജനറേറ്ററിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍ അധ്യക്ഷത വഹിച്ചു.