പുന്നയൂര്‍ക്കുളത്ത് അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്.

65

പുന്നയൂര്‍ക്കുളത്ത് അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ക്ക് പരിക്ക്. പുന്നയൂര്‍ക്കുളത്ത് താമസിക്കുന്ന, തമിഴ്‌നാട് സ്വദേശി 35 വയസുള്ള സതീശന്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. പുന്നയൂര്‍ക്കുളം വിശ്വഭാരതിക്ക് സമീപം വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. തൊഴിലാളികള്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘഷത്തില്‍ കലാശിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ സതീശനെ വൈലത്തൂര്‍ ആക്ടസ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് വാടക വീട് കേന്ദ്രീകരിച്ച് ലഹരി വില്‍പ്പനയും സജീവമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.