29.9 C
Kunnamkulam
Friday, September 25, 2026
Home Bureaus Punnayurkulam ഈച്ചി പാടശേഖരത്തില്‍ കൗതുകക്കാഴ്ചയായി ഗ്ലോസി ഐബീസ് കൊക്കുകള്‍

ഈച്ചി പാടശേഖരത്തില്‍ കൗതുകക്കാഴ്ചയായി ഗ്ലോസി ഐബീസ് കൊക്കുകള്‍

10

നീണ്ട ഇടവേളക്ക് ശേഷം ഈച്ചി പാടശേഖരത്തില്‍ കൂട്ടത്തോടെ വിരുന്നെത്തിയ ഗ്ലോസി ഐബീസ് കൊക്കുകള്‍ കൗതുകക്കാഴ്ചയായി. പുന്നയൂര്- പുന്നയൂര്‍ക്കുളം മേഖലകളില്‍ വ്യാപിച്ചു കിടക്കുന്ന ഈച്ചി പാടശേഖരങ്ങളിലാണ് കൂട്ടത്തോടെ ഗ്ലോസി ഐബീസ് എത്തിയത്. ഇത് പുതു തലമുറക്ക് കൗതുകവും പഴയ തലമുറക്ക് ആവേശവുമായി. സാധാരണയായി ചെറിയ സംഘങ്ങളായി കാണപ്പെടാറുള്ള ഇത്തവണ വലിയ കൂട്ടത്തോടെയാണ് പ്രദേശത്തെ വയലുകളില്‍ വന്നിറങ്ങിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നിന്നും ദേശാടനത്തിന്റെ ഭാഗമായി എത്തുന്ന ഈ അപൂര്‍വ്വ ഇനം പക്ഷികളെ കാണാനും ചിത്രങ്ങള്‍ പകര്‍പ്പാനും നിരവധി പ്രകൃതി സ്‌നേഹികളും നാട്ടുകാരും പ്രദേശത്തേക്ക് എത്തുന്നുണ്ട്. നീണ്ട വളഞ്ഞ കൊക്കുകളും വെയിലടിക്കുമ്പോള്‍ തിളങ്ങുന്ന ഈട്ടപ്പച്ചയും തവിട്ടുനിറവും കലര്‍ന്ന തൂവലുകളുമാണ് ഇവയുടെ പ്രധാന ആകര്‍ഷണം. പാടശേഖരങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും ചെറിയ മീനുകളും ചെറുജീവികളും ധാരാളമായി ഉള്ളതുമാണ് ഇവയെ ഇങ്ങോട്ട് ആകര്‍ഷിക്കാന്‍ കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. പ്രദേശത്തെ പക്ഷിസങ്കേതങ്ങളുടെ സാന്നിധ്യവും അനുകൂലമായ കാലാവസ്ഥയും ഇത്തരം അപൂര്‍വ്വ അതിഥികളെ വീണ്ടും എത്തിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍. ഈ അതിഥി പക്ഷികള്‍ക്ക് ഭീഷണിയാകാത്ത രീതിയില്‍ അവയെ സംരക്ഷിക്കാന്‍ നാട്ടുകാരും ജാഗ്രത പുലര്‍ത്തുന്നുണ്ട്.

 

ADVERTISEMENT
error: Content is protected !!