ചമ്മന്നൂര്‍ ജി.എം.എല്‍.പി സ്‌കൂളില്‍ പഠനോത്സവം ആഘോഷിച്ചു

ചമ്മന്നൂര്‍ ജി.എം.എല്‍.പി സ്‌കൂളില്‍ പഠനോത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക ബിന്ദു അധ്യക്ഷത വഹിച്ചു. കുട്ടികള്‍ നിര്‍മിച്ച പഠനോപകരണങ്ങളുടെ പ്രദര്‍ശനവും വിവിധ പരീക്ഷണങ്ങളും ഉണ്ടായായിരുന്നു. സ്‌കിറ്റ്, പാവനാടകം, വഞ്ചിപ്പാട്ട് തുടങ്ങിയ പരിപാടികളും ഒന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ സംയുക്ത ഡയറി പ്രകാശനവും നടന്നു. എംപിടിഎ പ്രസിഡന്റ് ബിന്ദു സുബ്രമണ്യന്‍, ഒഎസ്എ സെക്രട്ടറി അലി തറയില്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ ബിനി സ്വാഗതവും അശ്വതി നന്ദിയും പറഞ്ഞു.

 

ADVERTISEMENT