ഗുരുവായൂര്‍ ലിറ്റില്‍ ഫ്ലവര്‍ കോളേജ് (ഓട്ടോണമസ്) എന്‍.എസ്.എസ് യൂണിറ്റ് 048-ന്റെ നേതൃത്വത്തില്‍ സോളിഡ് വേസ്റ്റ് മാനേജ്മെന്റ് അവബോധത്തിന്റെ ഭാഗമായി ‘ഗോള്‍ ക്യാമ്പയിന് സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥിനികളിലും അധ്യാപകരിലും മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം ലക്ഷ്യമിട്ടായിരുന്നു പരിപാടി. പരിപാടിയുടെ ഭാഗമായി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ഷൂട്ട് ഔട്ട് കോമ്പിറ്റീഷന് സംഘടിപ്പിച്ചു. മത്സരത്തില്‍ വിജയികളായവര്‍ക്ക് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ജെ. ബിന്‍സി സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് സ്വച്ഛത മിഷന് പ്രോഗ്രാം ഓഫീസര്‍ രജനീഷ് സാര്‍ സോളിഡ് വേസ്റ്റ് മാനേജ്മെന്റിന്റെ പ്രാധാന്യം, മാലിന്യ സംസ്കരണത്തിലെ ഉത്തരവാദിത്തം, ശുചിത്വ ശീലങ്ങളുടെ ആവശ്യകത എന്നിവയെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ നിധീഷ വി.ജെ. നേതൃത്വം നല്കി. വിദ്യാര്‍ത്ഥിനികളും അധ്യാപകരും നേതൃത്വം നല്കി.



