മങ്ങാട് ഫുട്‌ബോള്‍ അസോസിയേഷന്‍ എം.എഫ്.എ യുടെ നേതൃത്വത്തില്‍ മങ്ങാട് മിനി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച അഖില കേരള ഫ്‌ലഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗോള്‍ഡന്‍ ഇവന്റ് വടക്കാഞ്ചേരി ജേതാക്കളായി. പതിനാറോളം ടീമുകള്‍ ഏറ്റുമുട്ടിയ മത്സരത്തില്‍ നോര്‍ത്ത് മെന്‍സ് വടക്കുമുറി രണ്ടാം സ്ഥാനത്തിന് അര്‍ഹരായി. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും ട്രോഫികളും സമ്മാനിച്ചു. എം.എഫ്.എ നടത്തുന്ന സൗജന്യ സമ്മര്‍ ഫുട്‌ബോള്‍ ക്യാമ്പിലെ കുട്ടികള്‍ക്ക് ഫുട്‌ബോള്‍ കിറ്റ് നല്‍കുന്നതിന്റെ ഉദ്ഘാടനം ഐ.എസ്.എല്‍ ഈസ്റ്റ് ബംഗാള്‍ താരം എന്‍.എസ്.അനന്ദു നിര്‍വഹിച്ചു.
സംസ്ഥാന സ്‌കൂള്‍ കായികമേള ഭിന്നശേഷി വിഭാഗത്തില്‍ 14 വയസിനു താഴെയുള്ള കുട്ടികളുടെ സ്റ്റാന്‍ഡിങ് ബോള്‍ ത്രോയില്‍ ഗോള്‍ഡ് മെഡലിനു അര്‍ഹനായ മങ്ങാട് സ്വദേശി വിനോദ് എന്‍. പ്രസാദിനേയും, ഒഡിഷയില്‍ നടന്ന നാഷണല്‍ ഷൂട്ടിംഗ് ബോള്‍ മത്സരത്തില്‍ കേരള ടീമിന് വേണ്ടി മത്സരിച്ച അഖിലിനെയും ചടങ്ങില്‍ ആദരിച്ചു. ക്ലബ് ഭാരവാഹികള്‍ ആയ വി.ആര്‍. അനീഷ്, എം.ബി. വിജീഷ്, പി.എസ്.ഗിരീഷ്, വി.എം. ശ്യാംജിത് എന്നിവര്‍ നേതൃത്വം നല്‍കി.