അണ്ടത്തോട് ബീച്ചില്‍ നിന്ന് കരിങ്കല്‍ പീഠങ്ങള്‍ കണ്ടെത്തി

268

അണ്ടത്തോട് ബീച്ചില്‍ നിന്ന് പുരാതന ഉപദൈവങ്ങളുടെ കരിങ്കല്‍ പീഠങ്ങള്‍ കണ്ടെത്തി. ശക്തമായ തിരയില്‍ മണ്ണ് കടലെടുത്തതോടെയാണ് പീഠങ്ങള്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉണ്ടായ ശക്തമായ തിരയില്‍ കൂടുതല്‍ കരയിലേക്ക് കടല്‍ വെള്ളം അടിച്ച് കയറിയിരുന്നു. ആറടിയിലും കൂടുതല്‍ താഴ്ചയിലാണ് ഇവിടെ നിന്ന് മണ്ണ് കടല്‍ എടുത്തിട്ടുള്ളത്. ഇതോടെ വലിയ താഴ്ചയില്‍ മണ്ണ് നീങ്ങിയതോടു കൂടിയാണ് പീഠങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. മൂന്നു ചെറുതും ഒരു വലിയ പീഠവുമാണ് കണ്ടത്. ഇതില്‍ ഒരെണ്ണം ശക്തമായ തിരയില്‍ കടലിലേക്ക് തന്നെ ഒഴുകി പോവുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് കരിങ്കല്ലില്‍ കൊത്തിയ പുരാതന പീഠങ്ങള്‍ നാട്ടുകാരായ അണ്ടിപാട്ടയില്‍ നൗഷാദ്, എം എം ഷെഫീഖ്, അലി ചെറുനമ്പി, ബാദുഷ നാഗു, മുസമ്മില്‍ അണ്ടത്തോട്, വി ഹരിദാസന്‍ എന്നിവര്‍ക്ക് ലഭിച്ചത്. ഇത് ഇവിടെ തന്നെ സൂക്ഷിച്ചിട്ടുണ്ട്