കിഡ്‌സ് സോക്കര്‍ കപ്പ് ടൂര്‍ണമെന്റില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിന് മികച്ച നേട്ടം

മുണ്ടൂര്‍ സല്‍സബീല്‍ സ്‌കൂളില്‍ നടന്ന ജില്ലാതല കിഡ്‌സ് സോക്കര്‍ കപ്പ് ടൂര്‍ണമെന്റില്‍ പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിന് മികച്ച നേട്ടം. അണ്ടര്‍ 10 വിഭാഗം റണ്ണറപ്പും & അണ്ടര്‍ 12 വിഭാഗം ചാമ്പ്യന്മാരുമായി. അണ്ടര്‍ 10 വിഭാഗം മികച്ച ഗോള്‍കീപ്പര്‍ ആയി എന്‍ എസ് ഷംസാദ്, അണ്ടര്‍ 12 വിഭാഗം മികച്ച കളിക്കാരനായി മുഹമ്മദ് അമാന്‍ & മികച്ച ഗോള്‍കീപ്പര്‍ ആയി മുഹമ്മദ് ഫാദി എന്നിവരെ തിരഞ്ഞെടുത്തു. കായിക വിഭാഗം മേധാവിയും അന്‍സാര്‍ സ്‌പോര്‍ട്‌സ് അക്കാദമി കോഡിനേറ്ററുമായ കെ എ അബൂബക്കറിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. സ്‌പോര്‍ട്‌സ് അക്കാദമി പെരുമ്പിലാവിലെ വി എം മുഹമ്മദ് യൂനുസ് & വി കെ വിജിഷ് എന്നിവരാണ് പരിശീലനം നല്‍കുന്നത്.

ADVERTISEMENT