25.2 C
Kunnamkulam
Monday, July 13, 2026
Home Bureaus Punnayurkulam പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ കുട്ടികളുടെ ഹരിത സഭ നടത്തി

പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ കുട്ടികളുടെ ഹരിത സഭ നടത്തി

പുന്നയൂര്‍ക്കുളം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ഹരിത സഭ നടത്തി. പഞ്ചായത്ത് ഹാളില്‍ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിന്‍ ഷഹീര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആലത്തയില്‍ മൂസ, സുജിത തുടങ്ങി പഞ്ചായത്ത് മെമ്പര്‍മാരും വിവിധ സ്‌കൂളുകളില്‍ നിന്ന് എത്തിയ അധ്യാപകരും സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ആര്‍ എസ് ശ്രീലത സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി പി കെ ശോഭന നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ 13 സ്‌കൂളുകളില്‍ നിന്നായി കുട്ടികളുടെ നേതൃത്വത്തില്‍ റിപ്പോര്‍ട്ടുകളും, ബോധവല്‍ക്കരണ വീഡിയോ ഡോക്യുമെന്ററികളും ഹരിത സഭയില്‍ അവതരിപ്പിച്ചു. പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റും സ്‌കൂളിന് ട്രോഫിയും സമ്മാനിച്ചു.

ADVERTISEMENT
error: Content is protected !!