26.6 C
Kunnamkulam
Sunday, October 11, 2026
Home Bureaus Perumpilavu കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുപ്പതാം ഓര്‍മ്മദിനം വെള്ളിയാഴ്ച്ച

കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുപ്പതാം ഓര്‍മ്മദിനം വെള്ളിയാഴ്ച്ച

118

ശ്രേഷ്ഠ കാതോലിക്കാ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുപ്പതാം ഓര്‍മ്മദിനം വെള്ളിയാഴ്ച്ച ആചരിക്കും. ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വെള്ളിയാഴ്ച്ച രാവിലെ ഏഴിന് പ്രഭാത പ്രാര്‍ത്ഥനയും 7 30 ന് വിശുദ്ധ കുര്‍ബാനയും ബാവായെ അനുസ്മരിച്ച് ധൂപ പ്രാര്‍ത്ഥന, നേര്‍ച്ച വിളമ്പല്‍ എന്നിവ നടക്കും. ഒക്ടോബര്‍ 31നാണ് ശ്രേഷ്ഠ കാതോലിക്ക ആബൂന്‍മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാലം ചെയ്തത്. തുടര്‍ന്ന് നവംബര്‍ രണ്ടിന് ശ്രേഷ്ഠ കാതോലിക്ക തോമസ് പ്രഥമന്‍ ബാവയെ പുത്തന്‍കുരിശ് പാത്രിയര്‍ക്ക സെന്ററിലെ മോര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ അടക്കം ചെയ്തു. വെള്ളിയാഴ്ച 30, ശ്രാദ്ധ ദിന ഓര്‍മ്മയുടെ ഭാഗമായി യാക്കോബായ സുറിയാനി സഭയുടെ എല്ലാ പള്ളികളിലും ശ്രാദ്ധദിനഓര്‍മ്മ ആചരിക്കുന്നുണ്ട്.

ADVERTISEMENT
error: Content is protected !!