29.5 C
Kunnamkulam
Monday, October 12, 2026
Home Bureaus Perumpilavu കടവല്ലൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു; പിതാവും മകളുമുള്‍പ്പെടെ 3 പേര്‍ക്കു പരിക്ക്

കടവല്ലൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു; പിതാവും മകളുമുള്‍പ്പെടെ 3 പേര്‍ക്കു പരിക്ക്

194

കടവല്ലൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്ക്. കടവല്ലൂര്‍ പടിഞ്ഞാറ്റുമുറി പുലിയോടത്ത് അജിത് കുമാര്‍ (55), മകള്‍ നന്മയ(11), കോത്തോളിക്കുന്ന് സ്വദേശിയായ യുവാവിനുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജിത് കുമാറിന്റെയും മകളുടേയും പരിക്കു ഗുരുതരമായതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച രാവിലെയാണ് കടവല്ലൂര്‍ സഹകരണ ബാങ്കിന് സമീപം അപകടം നടന്നത്. മകളെ വിനോദ യാത്രക്കായി സ്‌കൂളിലേക്ക് പോകുന്നതിനിടെ, ഇടവഴിയില്‍ നിന്നും കയറി വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

 

ADVERTISEMENT
error: Content is protected !!