ഗുരുവായൂര്‍ പൂക്കോട് തണല്‍ കല കായീക സാംസ്ക്കാരികവേദിയുടെ പി. കൃഷ്ണപിള്ള സ്മാരക വിന്നേഴ്സ് ട്രോഫിക്കും വാള്‍നട്ട് ഗാര്‍ഡന്‍സ് സ്പോണ്സര് ചെയ്യുന്ന വി.എസ് ഇന്ദ്രന് സ്മാരക റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള അഖില കേരള ഫ്ലഡ് ലൈറ്റ് സെവന്‍സ് ഫുട്ബോള്‍ മേളയില്‍ ഗ്രഫിന്‍സ് എഫ്.സി. മലപ്പുറം ജേതാക്കളായി. ഫൈനല്‍ മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് കാളിദാസ എഫ് സി എറണാകുളത്തെ തോല്‍പ്പിച്ചാണ് ഗ്രഫിന്‍സ് എഫ്സി ജേതാക്കളായത്. എന്‍.കെ. അക്ബര്‍ എം.എല്‍.എ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി ടി.ടി. ശിവദാസന്‍ മുഖ്യാതിഥിയായിരുന്നു. കെ.പി. വിനോദ്, കെ.വി. സുഭാഷ്, കെ. എ അജിത്ത്, കെ.വി. സുരേഷ്, കെ.എം. പ്രജിഷ്, ഒ.ജെ. മിനിഷ് എന്നിവര്‍ സംസാരിച്ചു



