24.7 C
Kunnamkulam
Monday, August 24, 2026
Home Bureaus Perumpilavu പാറേംപാടത്ത്  സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

പാറേംപാടത്ത്  സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

102

 

കുന്നംകുളം പാറേംപാടത്ത് സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. എരുമപ്പെട്ടി തളി പണിക്കവീട്ടില്‍ കുഞ്ഞുമൊയ്തീന്‍ (73) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിക്ക് പാറേമ്പാടം പാര്‍ക്ക് ഹോട്ടലിനടുത്ത് വെച്ചായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും കുഞ്ഞുമൊയ്തീന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരും പോലീസും ചേര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം വിട്ട സ്വകാര്യ ബസ് സമീപത്തെ പറമ്പിലേക്ക് ഇടിച്ചു കയറി. നിലവില്‍ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടത്തില്‍ സ്വകാര്യ ബസിന്റെ മുന്‍ഭാഗം ഭാഗികമായും സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. സംഭവത്തില്‍ കുന്നംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
error: Content is protected !!