28.3 C
Kunnamkulam
Friday, July 10, 2026
Home Bureaus Kunnamkulam ചളിക്കുളമായി കുന്നംകുളം ടൗണ്‍ഹാള്‍ റോഡ്

ചളിക്കുളമായി കുന്നംകുളം ടൗണ്‍ഹാള്‍ റോഡ്

 

കാല്‍നടയാത്രക്കാരും ഇരുചക്രവാഹനങ്ങളും ദുരിതത്തില്‍. നഗരസഭ ടൗണ്‍ ഹാളിന് മുന്നിലെ ചെറിയ ഇടുങ്ങിയ റോഡ് പൂര്‍ണ്ണമായും തകര്‍ന്ന് ചളിക്കുളമായി മാറി. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്നാണ് റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതും വെള്ളക്കെട്ടുണ്ടായതും. ഇതോടെ ഈ വഴിയിലൂടെയുള്ള യാത്ര അതീവ ദുഷ്‌കരമായിരിക്കുകയാണ്. പുതിയ ബസ് സ്റ്റാന്‍ഡിലേക്കും നഗരത്തിന്റെ മറ്റ് പ്രധാന ഭാഗങ്ങളിലേക്കും ഇരുചക്രവാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ സാധിക്കുന്ന ഒരു പ്രധാന ലിങ്ക് റോഡാണിത്. വലിയ വാഹനങ്ങളുടെ തിരക്കില്ലാതെ യാത്ര ചെയ്യാമെന്നതിനാല്‍ ഒട്ടനവധി ഇരുചക്രവാഹന യാത്രക്കാരാണ് പ്രതിദിനം ഈ റോഡിനെ ആശ്രയിക്കുന്നത്. കൂടാതെ, ടൗണ്‍ ഹാള്‍ പരിസരത്ത് സജീവമായ ഓട്ടോറിക്ഷ പാര്‍ക്കിംഗും ഈ ഇടുങ്ങിയ റോഡിലാണ് സ്ഥിതി ചെയ്യുന്നത്.

ADVERTISEMENT
error: Content is protected !!