28.3 C
Kunnamkulam
Friday, July 10, 2026
Home CCTV Desk തൃശ്ശൂര്‍ പേരാമ്പ്രയില്‍ കാറിനു പുറകില്‍ മറ്റൊരു കാര്‍ ഇടിച്ച് അപകടം

തൃശ്ശൂര്‍ പേരാമ്പ്രയില്‍ കാറിനു പുറകില്‍ മറ്റൊരു കാര്‍ ഇടിച്ച് അപകടം

 

ഒരു കാറിന്റെ മുന്‍വശം തകര്‍ന്നു.അപകടത്തില്‍ രണ്ടു കാറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.എറണാകുളം ഭാഗത്ത് നിന്നും തൃശ്ശൂരിലേക്ക് വരികയായിരുന്ന കൊല്ലം സ്വദേശി സഞ്ചരിച്ചിരുന്ന കാറും തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറുമാണ് പേരാമ്പ്രയില്‍ അപകടത്തില്‍പ്പെട്ടത്. ഹൈവേയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നത് സംബന്ധിച്ച് യാതൊരു തരത്തിലുള്ള മുന്നറിയിപ്പ് ബോര്‍ഡുകളും വയ്ക്കാതെയാണെന്ന് വാഹന യാത്രക്കാര്‍ പറയുന്നു. അറ്റകുറ്റപ്പണികള്‍ നടക്കു ഭാഗത്ത് വെച്ചിരുന്ന ഡ്രമ്മില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ പെട്ടെന്ന് ബ്രെയ്ക്ക് ചെയ്തതാണ് കൂട്ടിയിടിയ്ക്ക് കാരണം. ആര്‍ക്കും പരിക്കില്ല. തൃശ്ശൂര്‍ എറണാകുളം ദേശീയപാതയില്‍ യാതൊരു തരത്തിലുള്ള അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ലെന്ന് യാത്രക്കാര്‍ കുറ്റപ്പെടുത്തി. അപകട സ്ഥലത്ത് എത്തിയ കൊടകര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

ADVERTISEMENT
error: Content is protected !!