അനധികൃത മദ്യ വില്‍പ്പന ; ഒരാള്‍ അറസ്റ്റില്‍

 

മാഹിയില്‍ നിന്ന് മദ്യം കൊണ്ടു വന്ന് അനധികൃതമായി വില്‍പ്പന നടത്തി വന്നിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വൈക്കം സ്വദേശി പെരുമ്പിള്ളിത്തറ വീട്ടില്‍ പ്രസന്നകുമാര്‍ (70) നെയാണ് ഗുരുവായൂര്‍ എസ്.എച്ച്.ഒ. സി. പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോട്ടപ്പടിയില്‍ സ്വകാര്യ വ്യക്തിയുടെ വാടക വീട്ടില്‍ അനധികൃതമായി മദ്യം സൂക്ഷിച്ചു വില്‍പ്പന നടത്തുന്നുണ്ടെന്ന് തൃശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ സി പി ടി.എസ്. സിനോജിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് 33 കുപ്പികളിലായി സൂക്ഷിച്ച 16 ലിറ്റര്‍ മദ്യം പിടികൂടിയത്. പച്ചക്കറി വണ്ടിയില്‍ മാഹിയില്‍ നിന്നും വില്‍പ്പനക്കയി വാങ്ങി കൊണ്ട് വന്നതാണെന്ന് ഇയാള്‍ സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു

ADVERTISEMENT
Malaya Image 1

Post 3 Image