ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ വയനാടിന് ഒരു കൈത്താങ്ങ് എന്ന ഉദ്യമത്തിലൂടെ എടക്കഴിയൂര്‍ സീതി സാഹിബ് സ്‌കൂളും ആര്‍ പി ഗ്രൂപ്പ് ഇന്‍സ്റ്റിറ്റിയൂഷന്റെ ആര്‍ പി എം എം സ്‌കൂളും, ആര്‍ പി കിഡ്‌സ് ആന്‍ഡ് ജൂനിയര്‍ സ്‌കൂളും, പ്ലസ് ടു, ഹൈസ്‌കൂള്‍, വിഎച്ച്എസ് വിഭാഗവും സംയുക്തമായി 67, 710 രൂപ സമാഹരിച്ചു. സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായ റിയ കെഎം അയ്യന്തോള്‍ കളക്ടറേറ്റ് ചേമ്പറില്‍ വെച്ച് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ്.ന് കൈമാറി. വിവിധ സ്‌കൂളുകളിലെ മേധാവികളായ മുഹമ്മദ് ചെറുതടത്തില്‍ , ജിഷ പി. ജി , സാന്റി ഡേവിഡ് , റുബീന ഷൗക്കത്ത് , ഷൈനി പി.ടി എന്നിവരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. പ്രിന്‍സിപ്പല്‍ സജിത്ത് മാസ്റ്റര്‍, വൈസ് പ്രിന്‍സിപ്പല്‍ ജോഷി ജോര്‍ജ് മാസ്റ്റര്‍ വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ ഷീന്‍ മാസ്റ്റര്‍ എന്നിവര്‍ കുട്ടികളെ അഭിനന്ദിച്ചു.