പുന്നയൂര്‍ പഞ്ചായത്തിലെ ആലാപാലം ശ്മശാനം ആധുനിക വാതക ശ്മശാനമാക്കി മാറ്റുന്നതിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കാന്‍ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. പഞ്ചായത്ത് ഹാളില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ 1 കോടി 26 ലക്ഷം രൂപ ചിലവിലാണ് ശ്മശാനം നിര്‍മ്മിക്കുന്നത്. നാടിന്റെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ആധുനിക വാതക ശ്മശാന നിര്‍മ്മാണം. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ വിശ്വനാഥന്‍ മാസ്റ്റര്‍, എ.കെ വിജയന്‍, പഞ്ചായത്ത് ഭരണസമിതി രൂപീകരിച്ച സബ് കമ്മിറ്റി അംഗങ്ങളായ എം.വി.ഹൈദരലി, എം.കെ.അറാഫത്ത്, സി.അഷറഫ് വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ വി.ഷമീര്‍, കെ.ബി.ഫസലുദ്ദീന്‍, ഐ.പി. രാജേന്ദ്രന്‍, മുനാഷ് മച്ചിങ്ങല്‍, എം കുഞ്ഞുമുഹമ്മദ്, മോഹനന്‍ ഈച്ചിത്തറ, പി.വി.ജാബിര്‍, എം.പി.ഇഖ്ബാല്‍ മാസ്റ്റര്‍, പഞ്ചായത്ത് സെക്രട്ടറി എന്‍.വി ഷീജ, മരണാനന്തരസഹായ സമിതി സബ്കമ്മിറ്റി ഭാരവാഹികളായ അപ്പുകുട്ടന്‍ പുല്ലാനി, കെ.സി.സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.പ്ലാന്‍ ക്ലര്‍ക്ക് ജാസ്മിന്‍ നന്ദിയും പറഞ്ഞു.
ആലാപാലം ആധുനിക വാതക ശ്മശാനത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കാന്‍ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു
ADVERTISEMENT