24.2 C
Kunnamkulam
Thursday, August 6, 2026
Home Bureaus Erumapetty അനധികൃതമായി മണ്ണ് കടത്തിയിരുന്ന വാഹനങ്ങള്‍ എരുമപ്പെട്ടി പോലീസ് പിടികൂടി

അനധികൃതമായി മണ്ണ് കടത്തിയിരുന്ന വാഹനങ്ങള്‍ എരുമപ്പെട്ടി പോലീസ് പിടികൂടി

90

വെള്ളറക്കാട് നെല്ലിക്കുന്നില്‍ നിന്ന് അനധികൃതമായി മണ്ണ് കടത്തിയിരുന്ന വാഹനങ്ങള്‍ എരുമപ്പെട്ടി പോലീസ് പിടികൂടി. മണ്ണെടുത്തിരുന്ന ഒരു ഹിറ്റാച്ചിയും മണ്ണ് കടത്തിയിരുന്ന ഒരു ടിപ്പര്‍ ലോറിയുമാണ് എസ്.ഐ യു. മഹേഷിന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് മേഖലയില്‍ പരിശോധന നടത്തിയത്.സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സുഭാഷ്, ജിതേഷ് എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായിരുന്നു. വെള്ളറക്കാട് നെല്ലിക്കുന്ന് മേഖലയില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകമായി നടക്കുന്നുണ്ട്.

ADVERTISEMENT
error: Content is protected !!