റബ്ബര്‍ഷീറ്റ് നിര്‍മ്മിക്കുന്ന ഉപകരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതി അറസ്റ്റില്‍

 

എരുമപ്പെട്ടി മങ്ങാട് കോട്ടപ്പുറത്ത് നിന്നും റബ്ബര്‍ഷീറ്റ് നിര്‍മ്മിക്കുന്ന ഉപകരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മങ്ങാട് മൂത്തേടത്ത് പറമ്പില്‍ പൊന്നു കുട്ടന്‍(42)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സി.ഐ ലൈജുമോന്‍, എരുമപ്പെട്ടി എസ്.ഐ യു.മഹേഷ് ,എ.എസ്.ഐ കെ.എ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസാണ് പ്രതിയെ പിടികൂടിയത്. ആഗസ്ത് മാസം 4-ാം തിയ്യതിക്കും 8-ാം തിയ്യതിക്കും ഇടയിലാണ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റില്‍ നിന്ന് ഹാന്‍ഡ് വീല്‍, റോളര്‍ മെഷീന്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍ മോഷണം പോയത്.തുടര്‍ന്ന് എരുമപ്പെട്ടി പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്നലെ നെല്ലുവായിലുള്ള ആക്രി കടയില്‍ നിന്ന് പ്രതിയായ പൊന്നുകുട്ടനെ പിടികൂടുകയായിരുന്നു.കൂട്ടുപ്രതിയായ മങ്ങാട് സ്വദേശി ശരത് (40) ഒളിവിലാണ്. സി.പി.ഒമാരായ നൗഷാദ്, സുഭാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ADVERTISEMENT
Malaya Image 1

Post 3 Image