കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി ; ഒറീസ സ്വദേശി അറസ്റ്റില്‍.

കുന്നംകുളം ബൈജു റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. ഒഡീഷാ സ്വദേശി 33 വയസ്സുള്ള പത്മനാഭ ഗൗഡയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ ഒഡീഷാ സ്വദേശി 29 വയസ്സുള്ള ഭക്താറാം ഗൗഡയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.

 

ADVERTISEMENT