25 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Guruvayur നഗരസഭ സെക്രട്ടറിയെ കൈയേറ്റം ചെയ്ത സംഭവം ; നഗരസഭ ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി

നഗരസഭ സെക്രട്ടറിയെ കൈയേറ്റം ചെയ്ത സംഭവം ; നഗരസഭ ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി

 

ഗുരുവായൂര്‍ നഗരസഭ സെക്രട്ടറിയെ കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് നഗരസഭ ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. ജീവനക്കാര്‍ സംയുക്തമായി നഗരസഭാ ഓഫീസിനു മുന്നില്‍ പ്രതിഷേധം രേഖപ്പെടുത്തിയ ശേഷം ഓഫീസിനുള്ളിലാണ് പ്രകടനം നടത്തിയത്.ജോലിസ്ഥലത്ത് ജീവനക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ഭയമില്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. രേണു പി ദേവ്, എസ്. ഹര്‍ഷിദ്, എം.ഡി. റിജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിങ്കളാഴ്ച്ച വൈകിട്ടാണ് ഗുരുവായൂര്‍ നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ് കുമാറിനെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ കയ്യേറ്റം ചെയ്തത്. ലോകകപ്പ് ഫുട്‌ബോള്‍ മത്സരം ഗുരുവായൂര്‍ ടൗണ്‍ഹാളില്‍ ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്.

ADVERTISEMENT
error: Content is protected !!