30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Punnayurkulam നാട്ടുകാര്‍ക്ക് തലവേദനയായി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാലിന്യക്കൂമ്പാരം

നാട്ടുകാര്‍ക്ക് തലവേദനയായി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാലിന്യക്കൂമ്പാരം

36

പുന്നയൂര്‍ പഞ്ചായത്ത് അകലാട് ബദര്‍പള്ളി പടിഞ്ഞാറ് ഭാഗം , വാര്‍ഡ് നമ്പര്‍ 22 ല്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മാലിന്യക്കൂമ്പാരങ്ങള്‍ കുന്നുകൂട്ടിയിടുകയും അറവ് മൃഗങ്ങളുടെ തൊലികള്‍ ഉണക്കാന്‍ ഇടുന്നതും നാട്ടുകാര്‍ക്ക് തലവേദനയാവുന്നു. പുന്നയൂര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇവിടെനിന്നും മറ്റുവാനുള്ള നടപടികള്‍ ആരംഭിച്ചു. പടിഞ്ഞാറയില്‍ ഷാഹുവിന്റെ ഉടമസ്തയിലുള്ള പറമ്പില്‍ വാടകക്കാരന്‍ ആണ് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവുന്ന തരത്തില്‍ മാലിന്യക്കൂമ്പാരങ്ങള്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രദേശത് രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. അറവ് മൃഗങ്ങളുടെ തൊലികള്‍ കൊണ്ടുവന്നു കൂട്ടിയിട്ടതാണ് ദുര്‍ഗന്ധം വമിക്കുവാനുണ്ടായ കാരണം.

ADVERTISEMENT
error: Content is protected !!