25 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Guruvayur നഗരസഭ സെക്രട്ടറിയെ കൗണ്‍സിലര്‍മാര്‍ കൈയേറ്റം ചെയ്ത സംഭവം ; പോലീസ് കേസെടുത്തു

നഗരസഭ സെക്രട്ടറിയെ കൗണ്‍സിലര്‍മാര്‍ കൈയേറ്റം ചെയ്ത സംഭവം ; പോലീസ് കേസെടുത്തു

 

ഗുരുവായൂര്‍ നഗരസഭ സെക്രട്ടറി എച്ച്.അഭിലാഷ് കുമാറിനെ കൗണ്‍സിലര്‍മാര്‍ കൈയേറ്റം ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. കൗണ്‍സിലര്‍മാരായ എ.എസ്.മനോജ്, എറിന്‍ ആന്റണി എന്നിവര്‍ക്കെതിരെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായസംഹിത 132-ാം വകുപ്പ് പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ജനപ്രതിനിധികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
തന്റെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ശരീരത്തില്‍ കൈവെച്ച് കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു എന്ന് കാണിച്ച് നഗരസഭ സെക്രട്ടറി ഇന്നലെ ടെമ്പിള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ടെമ്പിള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നഗരസഭ ഓഫീസിലെത്തി സെക്രട്ടറിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കൗണ്‍സിലര്‍മാര്‍ക്കെതിരെ അടിയന്തരമായി കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തെ തുടര്‍ന്ന് നഗരസഭയില്‍ ഭരണ-പ്രതിപക്ഷ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്.

ADVERTISEMENT
error: Content is protected !!