25 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Erumapetty സര്‍ക്കാര്‍ ഉത്തരവിറക്കി ഫണ്ട് അനുവദിച്ചിട്ടും പെന്‍ഷന്‍ വിതരണം തടസപ്പെടുത്തിയെന്നാരോപണം

സര്‍ക്കാര്‍ ഉത്തരവിറക്കി ഫണ്ട് അനുവദിച്ചിട്ടും പെന്‍ഷന്‍ വിതരണം തടസപ്പെടുത്തിയെന്നാരോപണം

 

സര്‍ക്കാര്‍ ഉത്തരവിറക്കി ഫണ്ട് അനുവദിച്ചിട്ടും എരുമപ്പെട്ടി പഞ്ചായത്തിലെ പെന്‍ഷന്‍ വിതരണം സി.പി.എം ഭരണ സമിതി തടസപ്പെടുത്തിയെന്നാരോപണം.ശക്തമായ പ്രതിഷേധവുമായ് കോണ്‍ഗ്രസ്സ് രംഗത്ത്.മെയ് മാസത്തിലെ സാമൂഹിക സുരക്ഷ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിന് കഴിഞ്ഞ മാസം 19-ന് സര്‍ക്കാര്‍ ഉത്തരവിറക്കി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും എരുമപ്പെട്ടി പഞ്ചായത്തിലെ സി.പി.എം നേതൃത്വത്തില്‍ ഉള്ള ഭരണ സമിതി പെന്‍ഷന്‍ വിതരണം ചെയ്യാതെ നൂറ് കണക്കിന് ആളുകളുടെ ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തകിടം മറിഞ്ഞുവെന്നും ചൂണ്ടി കാട്ടി കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റി സഹകരണ വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി.

ADVERTISEMENT
error: Content is protected !!